വെറ്ററിനറി ആന്റ് അനിമല്‍ ഹസ്ബന്ററി സര്‍വകലാശാലക്കും
മികച്ച സര്‍വകലാശാലകള്‍ക്കുള്ള നാലാമത് ചാന്‍സലേഴ്‌സ് അവാര്‍ഡ് കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്ക്. മികച്ച എമര്‍ജിംഗ് യൂണിവേഴ്‌സിറ്റിക്കുള്ള പുരസ്‌കാരം വയനാട് കേരള വെറ്ററിനറി ആന്റ് അനിമല്‍ ഹസ്ബന്ററി സര്‍വകലാശാലയ്ക്ക് ലഭിക്കും.
മികച്ച സര്‍വകലാശാലകള്‍ക്കുള്ള ചാന്‍സലേഴ്‌സ് അവാര്‍ഡിന് അഞ്ചുകോടി രൂപയാണ് സമ്മാനത്തുക. എമര്‍ജിംഗ് യൂണിവേഴ്‌സിറ്റിക്ക് ഒരു കോടി രൂപ സമ്മാനമായി ലഭിക്കും.
അവാര്‍ഡ് ലഭിച്ച ഇരു സര്‍വകലാശാലകള്‍ക്കും ഇത് രണ്ടാം തവണയാണ് പുരസ്‌കാരം ലഭിക്കുന്നത്. മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്ക് 2015-16 ലെയും വെറ്ററിനറി ആന്റ് അനിമല്‍ ഹസ്ബന്ററി സര്‍വകലാശാലയ്ക്ക് 2016-17ലെയും പുരസ്‌കാരങ്ങളാണ് നേരത്തെ ലഭിച്ചത്. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ പ്രൊഫ: രാജന്‍ ഗുരുക്കള്‍ അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റി