കോട്ടായി ഗ്രാമപഞ്ചായത്തിലെ സ്‌കൂള്‍ കുട്ടികള്‍ക്കായി നടപ്പാക്കുന്ന പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കമായി. ഗ്രാമപഞ്ചായത്തിന്റെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആറ് ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പുളിനെല്ലി ജി.എല്‍.പി.സ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.സതീഷ് കുട്ടികള്‍ക്ക് പുട്ടും കടലക്കറിയും വിളമ്പി പദ്ധതിക്ക് തുടക്കം കുറിച്ചു. ഗ്രാമപഞ്ചായത്തിന് കീഴിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകളായ കോട്ടായി, വറോട്, പുളിനെല്ലി തുടങ്ങിയ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കാണ് പ്രഭാത ഭക്ഷണം നല്‍കുന്നത്. സ്‌കൂള്‍ അധികൃതര്‍ തയ്യാറാക്കുന്ന ഭക്ഷണം കൃത്യമായ മെനു പ്രകാരമാണ് വിതരണം ചെയ്യുക.

പരിപാടിയില്‍ കോട്ടായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ വി. വിനിത, രാധ മോഹനന്‍, വാര്‍ഡ് അംഗം എം.ആര്‍ രജിത, കുഴല്‍മന്ദം സി ആര്‍ സി സി നിഷാന, സീനിയര്‍ അധ്യാപിക ടി.പി പ്രബിത, പി ടി എ പ്രസിഡന്റ് ശശികുമാര്‍, അധ്യാപകര്‍, പി. അജയ്, കെ.എസ് സുപ്രിയ, ആര്‍. ഇന്ദുലേഖ, കെ അംബിക എന്നിവര്‍ പങ്കെടുത്തു.