പത്തനംതിട്ട ജില്ലയിലെ കുളനട ഗ്രാമപഞ്ചായത്ത് കേരളോത്സവം സെപ്റ്റംബര്‍ 26, 27, 28 തീയതികളില്‍ കുളനട പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. കലാ-കായിക മത്സരങ്ങളില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന 15 വയസ് തികഞ്ഞവരും 40 വയസ് കഴിയാത്തവരുമായ സ്ഥിരതാമസക്കാരായ യുവജനങ്ങള്‍ സെപ്റ്റംബര്‍ 23 വൈകിട്ട് നാലിന് മുമ്പ് https://keralotsavam.com/  മുഖേനെ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 04734 260272.