*അഞ്ചാമത് കൈനകരി ജലോത്സവം ഉച്ചയ്ക്ക് രണ്ടുമണി മുതൽ
ചാമ്പ്യൻസ് ബോട്ട് ലീഗ് സീസൺ-5 സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 19ന് ഉച്ചകഴിഞ്ഞ് നാലുമണിക്ക് കൈനകരി പമ്പയാറ്റിൽ വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും. കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് അധ്യക്ഷനാകും. ഫിഷറീസ്, സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ മുഖ്യാതിഥിയാകും. കൊടിക്കുന്നിൽ സുരേഷ് എം പി വിശിഷ്ടാതിഥിയാകും. തോമസ് കെ തോമസ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തും.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാജേശ്വരി, ജില്ലാ കളക്ടർ അലക്സ് വർഗീസ്, ടൂറിസം വകുപ്പ് അഡീഷണൽ ഡയറക്ടർ ശ്രീധന്യ സുരേഷ്, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
ഉച്ചയ്ക്ക് രണ്ടുമണിക്ക് കൈനകരി പഞ്ചായത്ത് പ്രസിഡൻ്റ് എം സി പ്രസാദ് പതാക ഉയർത്തും. 2.30 മുതൽ ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങൾ ആരംഭിക്കും. ഒമ്പത് ചുണ്ടൻ വള്ളങ്ങളാണ് ജലോത്സവത്തിൽ മത്സരിക്കുന്നത്.
