കാസർഗോഡ്: കാര്‍ഷികമേഖലയില്‍ മാത്രമല്ല മറ്റെല്ലാ മേഖലകളിലും വൈവിധ്യവത്കരണം കൊണ്ടുവരാന്‍ കുടുംബശ്രീ ശ്രമിക്കണമെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ ടി എം തോമസ് ഐസക്ക് പറഞ്ഞു. കുടുംബശ്രീ സ്‌കൂള്‍ രണ്ടാഘട്ട ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബശ്രീയുടെ കീഴില്‍ വിപണിയില്‍ എത്തിക്കുന്ന അരിയടക്കമുള്ള സാധനങ്ങള്‍ ഒരേ ബ്രാന്‍ഡില്‍ തന്നെ അിറയപ്പെടണമെന്നും കൂടുതല്‍ വിപണി സാധ്യത കണ്ടെത്താനുള്ള ശ്രമം കുടുംബശ്രീ സംരംഭങ്ങള്‍ വഴി ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.
