പട്ടികവര്‍ഗ വകുപ്പിന് കീഴിലുള്ള എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിൽ വയനാട് ഉത്സവം നടത്തുന്നതിനോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ ഉപകരണങ്ങളും അലങ്കാരങ്ങളും വാടകയ്ക്ക് നൽകുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ഫോമുകൾ എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിൽ നിന്ന് നേരിട്ട് വാങ്ങണം. ക്വട്ടേഷനുകൾ സെപ്റ്റംബര്‍ 26നകം എൻ ഊര് ചാരിറ്റബിൾ സൊസൈറ്റി, കേരള അനിമൽ സയൻസ് ആന്റ് വെറ്ററിനറി യൂണിവേഴ്സിറ്റിക്ക് സമീപം, പൂക്കോട്, ലക്കിടി, വയനാട് – 673576 എന്ന വിലാസത്തിലാണ് ലഭിക്കേണ്ടത്. ഫോൺ: 6238071371.