വയനാട് ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ വിനോദ സഞ്ചാര മേഖലയുടെ വികസനം ലക്ഷ്യമിട്ട് നടത്തുന്ന വയനാട് ഉത്സവം 2025 ന്റെ ഭാഗമായി കാരാപ്പുഴ മെഗാ ടൂറിസം ഫെസ്‌റ്റ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ ഏഴ് വരെ കാരാപ്പുഴ ഡാം ഗാർഡനിൽ നടക്കുന്ന ഫെസ്റ്റിൽ ജില്ലക്ക് അകത്തും പുറത്തും നിന്നുള്ള വിവിധ കലാകാരന്മാരുടെ കലാ പരിപാടികൾ അരങ്ങേറും. എല്ലാ ദിവസവും വൈകിട്ട് ആറിനായിരിക്കും പരിപാടി. മെഗാ ടൂറിസം ഫെസ്‌റ്റിന്റ സംഘാടനത്തിനായി കാരാപ്പുഴ ഇറിഗേഷൻ പ്രോജക്റ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ചെയർമാനായി സംഘാടക സമിതിയും വിവിധ ഉപ കമ്മിറ്റികളും രൂപീകരിച്ചു.