അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ പദ്ധതിയില്‍ ജില്ലയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2025-26 വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നീട്ടി. എസ്എസ്എല്‍സി പാസായതും സര്‍ക്കാര്‍ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ റെഗുലര്‍ കോഴ്സിന് ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ ഒക്ടോബര്‍ 10നകം https://services.unorganisedwssb.org/index.php/home എന്ന ലിങ്ക് വഴി അപേക്ഷിക്കണം. അപേക്ഷയോടൊപ്പം അംഗത്വ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, വിദ്യാര്‍ഥി ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപന മേലാധികാരിയുടെ സാക്ഷ്യപത്രം എന്നിവ ലഭ്യമാക്കണം. അപേക്ഷയുടെ പകര്‍പ്പ് അനുബന്ധ രേഖകള്‍ സഹിതം ഒക്ടോബര്‍ 10നകം കേരള സംസ്ഥാന തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ്, മലപ്പുറം ജില്ലാ ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍: 0483-2730400.