ആലപ്പുഴ ജില്ലയിലെ പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങളുടെ സത്വര പരിഹാരത്തിന് രൂപീകരിച്ച ജില്ലാ കളക്ടര്‍ ചെയര്‍മാനും തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടര്‍ കണ്‍വീനറുമായ ജില്ലാ പ്രവാസി പരാതി പരിഹാര സമിതിയുടെ യോഗം ഒക്ടോബര്‍ ഒമ്പതിന് രാവിലെ 10.30 ന് കളക്ടറേറ്റിലെ എഡിഎംന്റെ ചേംബറില്‍ ചേരും. പ്രവാസികളുടെ പരാതികള്‍ ഒക്ടോബര്‍ ആറിന് നാല് മണിക്ക് മുമ്പ് തദ്ദേശസ്വയംഭരണവകുപ്പ് ആലപ്പുഴ ജില്ലാ ജോയിന്റ് ഡയറക്ടറുടെ ഓഫീസില്‍ രേഖാമൂലം നേരിട്ടോ, jdlsgdalp@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ അയയ്ക്കാവുന്നതാണെന്ന് തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.
