2024 ലെ വയര്‍മാന്‍ പ്രായോഗിക പരീക്ഷ വിജയിച്ചവര്‍ക്കുള്ള ഏകദിന പരിശീലന ക്‌ളാസ് സെപ്റ്റംബര്‍ 26 ന് രാവിലെ 9 മണി മുതല്‍ ആലപ്പുഴ സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. വയര്‍മാന്‍ പരീക്ഷ വിജയിച്ചവര്‍ അസ്സല്‍ ഹാള്‍ടിക്കറ്റുമായി (എഴുത്തു പരീക്ഷ, പ്രായോഗിക പരീക്ഷ) കൃത്യസമയത്ത് എത്തണമെന്ന് ആലപ്പുഴ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍: 0477-2962229.