ജില്ലയിലെ ഡിഎൽഎഡ് പ്രവേശന കൂടിക്കാഴ്ച സെപ്റ്റംബർ 24, 25 തീയ്യതികളിൽ കൽപ്പറ്റ എസ്കെഎംജെ ജൂബിലി ഹാളിൽ നടക്കും. ഡിഎ/എക്സ് സർവീസ്മെൻ, ഡിപ്പാർട്മെന്റ് ജവാൻ എന്നിവരുടെ കൂടിക്കാഴ്ച സെപ്റ്റംബർ 24 ന് രാവിലെ ഒൻപതിനും സയൻസ് വിഭാഗത്തിനായുള്ള കൂടിക്കാഴ്ച രാവിലെ 10 നും കൊമേഴ്സ് വിഭാഗക്കാർക്കായുള്ള കൂടിക്കാഴ്ച ഉച്ച 12 നും നടക്കും. ഹ്യൂമാനിറ്റീസ് വിഭാഗക്കാർക്കുള്ള കൂടിക്കാഴ്ച സെപ്റ്റംബർ 25 ന് രാവിലെ ഒൻപതിനും നടക്കും. റാങ്ക് ലിസ്റ്റ് ddewyd.blogspot.com ലും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലും ലഭ്യമാണ്. ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാ വിദ്യാർത്ഥികളും കൂടിക്കാഴ്ച അറിയിപ്പ്, ബന്ധപ്പെട്ട രേഖകളുടെ അസൽ എന്നിവയുമായി എത്തിച്ചേരണം. ഫോൺ: 04936 202593, 9447343350.
