അമ്പലപ്പുഴ മണ്ഡലം സാംസ്‌കാരികോത്സവമായ തോട്ടപ്പള്ളി ഫെസ്റ്റ്-2025ന്റെ ഭാഗമായി കോളേജ് വിദ്യാര്‍ഥികള്‍ക്ക് അര്‍ദ്ധദിന തൊഴിലധിഷ്ഠിത പരിശീലന പരിപാടിയും സെമിനാറും സംഘടിപ്പിച്ചു. മാര്‍ ഗ്രിഗോറിയോസ് കോളേജ് പുന്നപ്രയില്‍ ‘നൈപുണി വികസനവും തൊഴില്‍ സാധ്യതയും’ എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ മുന്‍ എംപി അഡ്വ. എ എം ആരിഫ് ഉദ്ഘാടനം ചെയ്തു. 15 ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്നുള്ള 200 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. വിജ്ഞാന കേരളം മിഷന്റെയും ജില്ലാ പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ മിനി തൊഴില്‍മേളയും ഇതോടൊപ്പം സംഘടിപ്പിച്ചു. എസ് വി മോട്ടേഴ്‌സ്, പോപ്പുലര്‍ വെഹിക്കിള്‍സ്, മുത്തൂറ്റ് ഫിന്‍കോര്‍പ് എന്നീ പ്രമുഖ കമ്പനികളുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിച്ചത്.
പരിപാടിയില്‍ പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ജി സൈറസ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബാ രാകേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധര്‍മ്മ ഭുവനചന്ദ്രന്‍, പഞ്ചായത്തംഗം ഗീതാ ബാബു, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജോച്ചന്‍ ജോസഫ്, ടികെഎം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഹ്യൂമന്‍ റിസോഴ്‌സ് വകുപ്പ് പ്ലേസ്‌മെന്റ് സെല്‍ ട്രെയ്‌നിങ് ആന്റ് ഡവലപ്‌മെന്റ് അസിസ്റ്റന്റ് പ്രൊഫ. സി പി അജി, പ്ലേസ്‌മെന്റ് ഓഫീസര്‍ വിനോദ് ടോമി, വിജ്ഞാന കേരളം ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ സി കെ ഷിബു, വിജ്ഞാനകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡാനി വര്‍ഗീസ്, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.