കേരള മീഡിയ അക്കാദമിയുടെ ഓഡിയോ പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. സൗണ്ട് എന്‍ജിനീയറിംഗ്, ആര്‍ ജെ ട്രെയിനിംഗ്, ഡബ്ബിംഗ്, പോഡ്കാസ്റ്റ്, വോയ്‌സ് മോഡുലേഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രായോഗിക പരിശീലനം നേടി ഏറെ തൊഴില്‍ സാധ്യതയുള്ള സര്‍ക്കാര്‍ അംഗീകൃത യോഗ്യത നേടാം. കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം, കൊച്ചി സെന്ററുകളില്‍ ആണ് ക്ലാസ് നടക്കുന്നത്. ഇരു സെന്ററുകളിലും പ്രവര്‍ത്തിക്കുന്ന അക്കാദമിയുടെ റേഡിയോ കേരള സ്റ്റുഡിയോയിലാണ് ക്ലാസും പരിശീലനവും. രണ്ടര മാസമാണ് കോഴ്‌സ് കാലാവധി. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 25000 രൂപയാണ് ഫീസ്. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെയാണ് ക്ലാസ്. പ്രായപരിധി ഇല്ല. അടിസ്ഥാനയോഗ്യത പ്ലസ് 2. അപേക്ഷ തപാല്‍ മുഖേനയോ, ഓണ്‍ലൈനായോ സമര്‍പ്പിക്കാം. അപേക്ഷ ഒക്ടോബര്‍ 6 വരെ സ്വീകരിക്കും. വിശദ വിവരങ്ങള്‍ക്ക് അക്കാദമിയുടെ www.keralamediaacademy.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. https://forms.gle/KbtCZrrW3o3ijeJGA എന്ന ലിങ്കിലൂടെയും അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍:കൊച്ചി -6282919398, തിരുവനന്തപുരം-9744844522. അപേക്ഷ അയക്കേണ്ട വിലാസം- സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-682030.