കൊല്ലം മെഡിക്കല്‍ കോളജില്‍ പള്‍മണറി മെഡിസിന്‍, ജനറല്‍ സര്‍ജറി, ജനറല്‍ മെഡിസിന്‍, സൈക്യാട്രി വിഭാഗങ്ങളില്‍ സീനിയര്‍ റസിഡന്റുമാരെ നിയമിക്കും. യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിലെ പി.ജി, ടി.സി.എം.സി രജിസ്‌ട്രേഷന്‍. പ്രായപരിധി 40 വയസ്. മാസവേതനം: 73,500 രൂപ. ജനനതീയതി, യോഗ്യത (എം.ബി.ബി.എസ് പാര്‍ട്ട് ഒന്നും രണ്ടും, പി.ജി എന്നിവയുടെ മാര്‍ക്ക് ലിസ്റ്റും, അസല്‍ സര്‍ട്ടിഫിക്കറ്റുകളും), പ്രവൃത്തിപരിചയം, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം സെപ്റ്റംബര്‍ 27 രാവിലെ 11 മുതല്‍ നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ ഹാജരാകണം. ഫോണ്‍: 0474 2572572, 2572579, 2572574.