കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 26ന് രാവിലെ 10 മണി മുതൽ ഉച്ച ഒരുമണി വരെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. കിച്ചൺ ഡിസൈനർ, ഓട്ടോകാഡ്, എംഐഎസ് എക്‌സിക്യൂട്ടീവ്, ടെലി സെയിൽസ് എക്‌സിക്യൂട്ടീവ്, സിസിടിവി ടെക്നീഷ്യൻ, ഐടി സപ്പോർട്, ഡ്രൈവർ, ബില്ലിംഗ്, സെയിൽസ് എക്‌സിക്യൂട്ടീവ്, ഓട്ടോമൊബൈൽ ടെക്നിഷ്യൻ ആൻഡ് അഡൈ്വസർ, സീനിയർ എക്‌സിക്യൂട്ടീവ് അക്കൗണ്ടന്റ്, മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ് തസ്തികകളിലേക്ക് യോഗ്യരായവർക്ക് അപേക്ഷിക്കാം. തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 300 രൂപയും പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്തവർക്കും രജിസ്ട്രേഷൻ സ്ലിപ് കൊണ്ടുവന്ന് അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 0497 2707610, 6282942066
