ആലപ്പുഴ കലവൂര്‍ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന എസ്.ബി.ഐ യുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 30 ദിവസത്തെ സൗജന്യ മൊബൈല്‍ ഫോണ്‍ റിപ്പയര്‍ ആന്‍ഡ് സര്‍വീസ് പരിശീലന പരിപാടി ആരംഭിക്കുന്നു. 18 നും 49 നും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍ക്ക് പങ്കെടുക്കാം. അഭിമുഖം
സെപ്റ്റംബര്‍ 26 ന് രാവിലെ 10.30 ന് പരിശീലന കേന്ദ്രത്തില്‍ നടക്കും. താമസവും ഭക്ഷണവും നൽകും.
