ശബരിമല: സന്നിധാനത്തെയും പരിസരത്തേയും മാലിന്യമുക്തമായി പരിപാലിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന യൂണിറ്റാണ് ഇന്‍സിനിറേറ്റര്‍. സന്നിധാനത്ത് പാണ്ടിത്താവളത്താണ് ഈ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. മൂന്നു യൂണിറ്റുകളാണ് ഇവിടെ ഉള്ളത്. മണിക്കൂറില്‍ 650 കിലോഗ്രാം മാലിന്യം വരെ സംസ്‌കരിക്കാന്‍ ശേഷിയുണ്ട്. സന്നിധാനത്തും പരിസരത്തും നിന്നും ശേഖരിക്കുന്ന മാലിന്യം ഇവിടെയെത്തിച്ച്് ജൈവവും അജൈവവുമായി വേര്‍തിരിച്ചാണ് സംസ്‌കരിക്കുന്നത്. ഏകദേശം 15 വര്‍ഷമായി ശബരിമലയെ ഒരു പരിധിവരെ മാലിന്യമുക്തമായി പരിപാലിക്കുന്നതു ഇന്‍സിനിറേറ്ററാണ്. 65 തൊഴിലാളികള്‍ മൂന്നു ഷിഫ്റ്റായി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. മരക്കൂട്ടം മുതല്‍ പാണ്ടിത്താവളം വരെയുള്ള മാലിന്യങ്ങളാണ് ഇവിടെ നിര്‍മാര്‍ജനം ചെയ്യുന്നത്.
