കുടുംബശ്രീ വയനാട് ജില്ലാ മിഷൻ പ്രതിഭാധനരായ കുട്ടികളെ കണ്ടെത്തി പഠന ഗവേഷണ പ്രവർത്തനങ്ങൾക്ക് അവസരവും പ്രോത്സാഹനവും നൽകുന്നതിനായി ‘ഗലീലിയോ പ്രോഗ്രാം’ സംഘടിപ്പിച്ചു. ഐ.എസ്.ആർ.ഒ. മുൻ ശാസ്ത്രജ്ഞൻ പി.എം. സിദ്ധാർത്ഥൻ മുഖ്യപ്രഭാഷണം നടത്തി. വിവിധ ക്ലാസുകൾ, ഗവേഷണങ്ങൾ, പരീക്ഷണ നിരീക്ഷണ പ്രവർത്തനങ്ങൾ, പഠനയാത്രകൾ, ശാസ്ത്ര ഗണിത മേഖലകളിൽ പ്രഗത്ഭരുമായുള്ള മുഖാമുഖം, ചർച്ചകൾ, സെമിനാറുകൾ തുടങ്ങിയവ സംഘടിപ്പിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ ടാലന്റ് ഹണ്ട് എന്ന പരിപാടിയിലൂടെ 26 സി.ഡി.എസുകളിലായി നടപ്പിലാക്കിയ പ്രത്യേക പരിപാടികളിലൂടെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കാണ് പരിശീലനം നൽകിയത്.
