വയനാട്: എടവക ഗ്രാമപഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം വികസന സെമിനാർ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ ഉദ്ഘാടനം ചെയ്തു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയൻ അദ്ധ്യക്ഷത വഹിച്ചു. 2019-20 വർഷത്തെ പദ്ധതിരേഖ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ബാബു പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നജ്മുദ്ദീൻ മൂഡമ്പത്ത്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ജോയി ജോൺ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ്ജ് വൈ. സിദ്ദിഖ്, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൺ പ്രിയ വീരേന്ദ്രകുമാർ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, ഗ്രാമപഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
