ആലപ്പുഴ: മദ്യോപയോഗം കാരണം കുടുംബബന്ധങ്ങൾ ശിഥിലമാകുന്ന കേസുകളിൽ ആശങ്ക രേഖപ്പെടുത്തി വനിതാ കമ്മീഷൻ അദാലത്ത്. ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന വനിതാ കമ്മീഷൻ അദാലത്തിൽ മദ്യോപയോഗം കാരണം കുടുംബ ബന്ധം തകരാറിലായ കേസുകളാണധികവും പരിഹാരം തേടിയെത്തിയത്. വനിതാ കമ്മീഷനംഗം അഡ്വ.ഷിജി ശിവജി ,വനിതാ കമ്മീഷൻ സി.ഐ എം. സുരേഷ്‌കുമാർ എന്നിവർ പരാതികൾ കേട്ടു. മക്കൾ ഉപേക്ഷിക്കന്നതുകൊണ്ടോ, മക്കളുടെ മരണശേഷമോ അനാഥരായി മാറുന്ന അമ്മമാരെ സംരക്ഷിക്കാനാളില്ലാതെ വരുന്നത് വലിയ സാമുഹിക വിപത്താണ് .അഗതിമന്ദിരങ്ങളിലേക്ക് പോകാൻ നിർദ്ദേശിച്ചാലും എല്ലായിടത്തും അന്തേവാസികൾ നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. ഇത്തരത്തിൽ് ഒറ്റയ്്ക്കാവുന്ന വയോജനങ്ങളെ സംരക്ഷിക്കാനുള്ള ധാർമിക ഉത്തരവാദിത്വം സമൂഹം ഏറ്റെടുക്കണമെന്നും വനിതാ കമ്മീഷനംഗം ഷിജി പറഞ്ഞു.
70 കേസുകൾ പരിഗണിച്ചു. 18 എണ്ണം തീർപ്പാക്കി. രണ്ട് കേസുകളിൽ റിപ്പോർട്ട് തേടി.50 കേസുകൾ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി.
