ആലപ്പുഴ: കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ ഗ്രാമസഭയിൽ പങ്കെടുക്കാത്ത പട്ടികവർഗവിഭാഗത്തിനുള്ള ഊരുകൂട്ടം നടന്നു. 2019-20 സാമ്പത്തിക വർഷത്തിലേക്കുള്ള പദ്ധതിരൂപീകരണമാണ് ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ഊരുകൂട്ടത്തിൽ ചർച്ചചെയ്തത്. പശുക്കളെ വാങ്ങൽ, തൊഴുത്ത് നിർമിക്കൽ, താമസസ്ഥലം ഒരുക്കൽ, എന്നിവയും ഊരുകൂട്ടം ചർച്ച ചെയ്തു.
ചേർത്തല തെക്ക്, കടക്കരപ്പള്ളി, തണ്ണീർമുക്കം, മാരാരികുളം വടക്ക്, കഞ്ഞിക്കുഴി എന്നീ പഞ്ചായത്തുകളിലെ ഊരുകളുടെ മൂപ്പന്മാരും മൂപ്പത്തികളും ,പ്രൊമോട്ടർ അംബുജാക്ഷി എന്നിവരടക്കം ഇരുപതോളംപേർ യോഗത്തിൽ പങ്കെടുത്തു.