ആലപ്പുഴ കൈത്തറി സര്‍ക്കിളിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കൈത്തറി സംഘങ്ങളിലെ നെയ്ത്തുകാരുടെ ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ പാണാവള്ളി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍  വി.പി   മനോജിൻ്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാമ്പ് പാണാവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഗിണി രമണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍ രജിത മുഖ്യാതിഥിയായി. ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍  എ.എന്‍ അനില്‍കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി രജിസ്ട്രാര്‍ എം. ദീപ, പാണാവള്ളി മെഡിക്കല്‍ ഓഫീസര്‍ റോസ്‌മേരി എന്നിവര്‍ ബോധവത്ക്കരണ ക്‌ളാസ് നയിച്ചു.  തൈക്കാട്ടുശ്ശേരി ബ്‌ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ സജീവ്, പാണാവള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഇ. കുഞ്ഞുമോന്‍, റ്റി.ജി. രാധാകൃഷ്ണൻ, രവീന്ദ്രന്‍ പി.കെ., വിനിത വിജയന്‍, സി.എസ് അരുണ്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.