ചെറുതന ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച നിരീക്ഷണ കാമറകൾ പ്രസിഡന്റ് എബി മാത്യു സ്വിച്ച് ഓൺ ചെയ്ത് ഉദ്ഘാടനം ചെയ്തു. മങ്കുഴി പാലം, മാണിക്യശ്ശേരി പാലം, രണ്ട് എംസിഎഫുകൾക്ക് സമീപം എന്നിവിടങ്ങളിലായി 16 കാമറകളാണ് സ്ഥാപിച്ചത്. മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നാലര ലക്ഷം രൂപ മുടക്കിയാണ് കാമറകൾ സ്ഥാപിച്ചത്. ചെറുതന പാലം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും കാമറ സ്ഥാപിക്കുമെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ് പറഞ്ഞു.
പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പത്മജ മധു, സ്ഥിരംസമിതി അധ്യക്ഷരായ നിസാർ അഹമ്മദ്, ശോഭന, ബിനു ചെല്ലപ്പൻ, പഞ്ചായത്തംഗങ്ങളായ അരുണിമ രഘുവരൻ, മായാദേവി, അനില, ടി മുരളി, ശ്രീകലാ സത്യൻ, ശരത് ചന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി ശ്രീദേവി അമ്മ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.