സംസ്ഥാന സര്‍ക്കാരിന്റെ മനോഭാവം കൂടുതല്‍ ജനസൗഹൃദമാകുന്നത് അനുകരണീയമാതൃകയാണെന്ന് സാഹിത്യകാരന്‍ എം. മുകുന്ദന്‍. കൊല്ലം കലക്‌ട്രേറ്റിലെ മൂന്ന് നിലകളിലായിസ്ഥാപിച്ച സന്തോഷ് ആശ്രാമത്തിന്റെ ചുവര്‍ചിത്രങ്ങള്‍ കണ്ടിട്ടാണ് വിലയിരുത്തല്‍.

നിത്യജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരംതേടിയെത്തുന്നവര്‍ക്ക് ജില്ലാ ഭരണകേന്ദ്രത്തിലെ നിറച്ചാര്‍ത്തണിഞ്ഞ ചുവരുകള്‍ ആശ്വാസംപകരും. നാടറിയുന്നപ്രതിഭകളെ ഇത്തരം ദൗത്യങ്ങള്‍ ഏല്‍പ്പിക്കുക വഴി കലാപ്രവര്‍ത്തകരെ അംഗീകരിക്കുന്ന സര്‍ക്കാരായി മാറാനും കഴിഞ്ഞു. കഴിയുന്നത്ര കാര്യാലയങ്ങളിലേക്ക് സൗന്ദര്യവത്കരണത്തിന്റെ സൗമ്യഭാവം കടന്നുചെല്ലട്ടെയെന്നും കൂട്ടിച്ചേര്‍ത്തു. എ.ഡി.എം ജി. നിര്‍മല്‍കുമാറിനൊപ്പം ജില്ലാതല ഉദ്യോഗസ്ഥരും ചേര്‍ന്നാണ് വിശിഷ്ടാതിഥിയെ സ്വീകരിച്ചത്.