വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് വിവിധ പദ്ധതികളിലൂടെ കഴിഞ്ഞ അഞ്ചാണ്ടുകളായി ഒരു കോടി പത്തുലക്ഷം രൂപ ചെലവഴിച്ച് വായനശാലകള്‍ക്ക് ആവശ്യമായസൗകര്യങ്ങളെല്ലാം ഉറപ്പാക്കി. 1,75,000 രൂപ ചെലവഴിച്ച് മരങ്ങാട്ടുകോണം വൈ.എം.എ ലൈബ്രറിക്ക് ശൗചാലയം നിര്‍മ്മിച്ചുനല്‍കി. 1,50,000 രൂപ ചെലവഴിച്ച് ഗ്രന്ഥശാലകള്‍ക്ക് ഉപകരണങ്ങള്‍ വാങ്ങിനല്‍കി.
രണ്ട് ലക്ഷം രൂപ ചെലവഴിച്ച് വെട്ടിക്കവല ദേശസേവാസമിതി വായനശാലയ്ക്ക് കുഴല്‍കിണര്‍, ആറ് ലക്ഷംരൂപയ്ക്ക് കുളക്കട പൂവറ്റൂര്‍ ജനകീയവായനശാല നവീകരണം എന്നിവ നടത്തി. രണ്ടു ലക്ഷം രൂപ ചെലവഴിച്ച് വിജ്ഞാന പോഷിണി പബ്ലിക് ലൈബ്രറിക്കും ശൗചാലയം. 16,24,064 രൂപ ചെലവഴിച്ച് ഇട്ടിയ പറമ്പ് ഗ്രന്ഥശാല, കിഴക്കേ തെരുവ് പബ്ലിക് ലൈബ്രറി, കുഴിക്കലിടവക പബ്ലിക് ലൈബ്രറി, എസ്.എന്‍.പുരം വായനശാല, പി.സി ആദിച്ചന്‍ സ്മാരക ഗ്രന്ഥശാല, കുളക്കട പൂവാറ്റൂര്‍ ജനകീയ വായനശാല എന്നിവയ്ക്ക് കെട്ടിടം നവീകരിച്ചു. അഞ്ചു ലക്ഷം രൂപ ചെലവഴിച്ച് ഗ്രന്ഥശാലകള്‍ക്ക് ഉപകരണങ്ങളും നല്‍കി. 2024-25 സാമ്പത്തിക വര്‍ഷം 12 ലക്ഷം രൂപ ചെലവഴിച്ച് ‘അക്ഷര മുന്നേറ്റം’ നൂതനപദ്ധതിക്ക് തുടക്കം കുറിച്ചു. പദ്ധതി പ്രകാരം പഞ്ചായത്ത്പരിധിയിലെ ആറ് ഗ്രാമപഞ്ചായത്തുകളില്‍ ലൈബ്രറി കൗണ്‍സില്‍ അംഗീകാരത്തില്‍ പ്രവര്‍ത്തിക്കുന്ന 92 ഗ്രന്ഥശാലകള്‍ക്ക് 10,000 രൂപയുടെ പുസ്തകങ്ങളും അഞ്ച് ഗ്രന്ഥശാലകള്‍ക്ക് ഉച്ചഭാഷിണി സംവിധാനവും 30 ഗ്രന്ഥശാലകള്‍ക്ക് മേശയും 50 ഗ്രന്ഥശാലകള്‍ക്ക് കസേരയും ആറ് ഗ്രന്ഥശാലകള്‍ക്ക് അലമാരയും വിതരണംചെയ്തു. 5,10,092 രൂപ ചെലവഴിച്ച് പബ്ലിക് ലൈബ്രറി ആന്‍ഡ് ശ്രീനാരായണ വിലാസം ഗ്രന്ഥശാല നവീകരിച്ചു. നടപ്പ് സാമ്പത്തികവര്‍ഷം (2025-2026) പ്ലാന്‍ ഫണ്ടില്‍ നിന്നും 47 ലക്ഷം രൂപ ഗ്രന്ഥശാലകള്‍ക്കായി വകയിരുത്തിയിട്ടുണ്ട്.
ബ്ലോക്ക്പരിധിയിലെഗ്രന്ഥശാലകള്‍ പൂര്‍ണ്ണമായുംഡിജിറ്റലാക്കാന്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. അംഗീകൃത ഗ്രന്ഥശാലകളെ വിജ്ഞാന കേന്ദ്രങ്ങളായി ഉയര്‍ത്താനും പദ്ധതിയുണ്ട് എന്ന്പഞ്ചായത്ത് പ്രസിഡന്റ് എസ്.രഞ്ജിത്ത് കുമാര്‍ വ്യക്തമാക്കി.
