കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഭിന്നശേഷിക്കാരായ ക്ഷേമനിധി അംഗങ്ങള്‍ക്ക് സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് നല്‍കുന്ന സൗജന്യ മുച്ചക്ര സ്‌കൂട്ടറിന്റെ വിതരണോദ്ഘാടനം ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ടി.ബി സുബൈര്‍ നിര്‍വഹിച്ചു.
കാസര്‍ഗോഡ് ജില്ലയിലെ ആറ് പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 10 പേര്‍ക്കുമാണ് മുച്ചക്ര വാഹനങ്ങൾ നൽകിയത്.
സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ക്ഷേമനിധി അംഗങ്ങള്‍ക്ക് യൂണിഫോം, വഴിയോര ഭാഗ്യക്കുറി വില്‍പ്പനക്കാര്‍ക്ക് ബീച്ച് അംബ്രല്ല എന്നിവ നൽകിവരുന്നുണ്ട്. ഇതുകൂടാതെയാണ് ഭിന്നശേഷിക്കാരായ ക്ഷേമനിധി അംഗങ്ങള്‍ക്ക് മുച്ചക്ര വാഹനങ്ങള്‍, , ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് എന്നിവയും വിവിധ സഹായ പദ്ധതികളുടെ ഭാഗമായി വിതരണം ചെയ്യുന്നു. കൂടാതെ സൗജന്യ ഭവന പദ്ധതിക്കും ഈ വര്‍ഷം തുടക്കം കുറിച്ചിട്ടുണ്ട്.
കലക്ട്രേറ്റ് ആംഫി തിയേറ്ററില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് അംഗം വി ബാലന്‍ അധ്യക്ഷനായി. എ ഡി എം കല ഭാസ്‌കര്‍, ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ എം.കെ രജിത് കുമാര്‍, കാസറഗോഡ് ഡി എല്‍ ഒ കെ ഹരീഷ്, വിവിധ ട്രെയിഡ് യൂണിയന്‍ പ്രതിനിധികളയ മടപ്പള്ളി ബാലകൃഷ്ണന്‍, പി.വി സജേഷ്, എം മനോജ്, പ്രേംജിത്ത് പൂച്ചാലി, പി വീരേന്ദ്രകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
