സായുധസേന പതാകദിനാചരണം ഡിസംബർ ഏഴിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. രാവിലെ 11ന് ജില്ലാ കളക്ടർ എ.ആർ. അജയകുമാറിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ ഉദ്ഘാടനം ചെയ്യും. സ്‌കോളർഷിപ്പ് വിതരണം വിദ്യാഭ്യാസ ഉപഡയറക്ടർ കെ. പ്രഭാകരൻ നിർവഹിക്കും.
കര-നാവിക-വായു സേനാംഗങ്ങളെയും ജീവിതത്തിന്റെ സുവർണ്ണകാലം രാജ്യത്തിന് സമർപ്പിച്ച വിമുക്ത ഭടന്മാരെയും കൃതഞ്ജതാപൂർവ്വം സ്മരിക്കുന്ന ദിനമാണ് സായുധസേന പതാകദിനം. ദിനാചരണത്തിന്റെ ഭാഗമായി പതാക വിൽപ്പനയിലൂടെ ശേഖരിക്കുന്ന തുക സായുധസേനാംഗങ്ങളുടെയും മുൻ സൈനികരുടെയും ആശ്രിതരുടെയും ക്ഷേമ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുകയാണ് ലക്ഷ്യം. പതാകദിന നിധിയിലേക്ക് ഉദാരമായി സംഭാവന നൽകണമെന്ന് ജില്ലാ സായുധസേന പതാകദിന സമിതി അഭ്യർത്ഥിച്ചു.
