മാവേലിക്കര മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ I ലേയും, മാവേലിക്കര മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ II ലേയും സര്‍ക്കാര്‍ വ്യവഹാരങ്ങള്‍ കൈകാര്യം ചെയ്യുന്നതിലേക്കായി നിയമിക്കപ്പെട്ട ഗവ. പ്ലീഡര്‍മാരുടെ നിലവിലെ ഒഴിവിലേക്ക് ഏഴ് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തിപരിചയമുള്ള അഭിഭാഷകരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.
അപേക്ഷയോടൊപ്പം വിലാസം, ജനന തീയതി എന്നിവ തെളിയിക്കുന്ന രേഖ, എൻറോൾമെൻ്റ്സാക്ഷ്യപത്രം, ജാതി/മതം തെളിയിക്കുന്ന രേഖകള്‍ ഫോട്ടോ പതിച്ച ബയോഡേറ്റ എന്നിവ ഉണ്ടായിരിക്കേണ്ടതാണ്. അപേക്ഷ ഒക്ടോബര്‍ 15ന് വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പായി ആലപ്പുഴ കളക്ടറേറ്റില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍: 0477-2251676, 2252580.
