ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗാന്ധിജിയുടെ ജനനം മുതൽ രക്തസാക്ഷിത്വം വരെയുള്ള സമ്പൂർണ ചിത്രപ്രദർശനം ഒക്ടോബർ 3 മുതൽ 9 വരെ സംസ്ഥാന പുരാരേഖാവകുപ്പിന്റെ കീഴിലുളള ഫോർട്ടിലെ താളിയോല രേഖാമ്യൂസിയത്തിൽ സജ്ജീകരിച്ചിരിക്കുന്നു. രാവിലെ 10.15 മുതൽ വൈകുന്നേരം 5 മണി വരെ നീണ്ടു നിൽക്കുന്ന പ്രദർശനത്തിൽ പ്രവേശനം സൗജന്യമാണ്. ചിത്രപ്രദർശനത്തോടൊപ്പം ഗാന്ധിജിയുടെ ജീവചരിത്രവുമായി ബന്ധപ്പെട്ട പ്രശ്നോത്തരിയും സംഘടിപ്പിച്ചുവരുന്നു. ചിത്രപ്രദർശനത്തിന്റെ സമാപനം 9ന് പുരാവസ്തു, പുരാരേഖാ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. പ്രശ്നോത്തരിയിൽ വിജയിച്ചവർക്കുളള സമ്മാനങ്ങൾ മന്ത്രി വിതരണം ചെയ്യും.
