ഏറ്റുമാനൂർ ഗവൺമെന്റ് ഐ.ടി.ഐയിൽ ഇൻസ്ട്രമെന്റ് മെക്കാനിക് ട്രേഡിലേയ്ക്ക് ഒ.ബി.സി വിഭാഗത്തിൽ നിന്നും ദിവസ വേതനാടിസ്ഥാനത്തിൽ ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നതിന് ഒക്ടോബർ ഒൻപതു രാവിലെ 10ന് ഇന്റർവ്യൂ നടത്തും. ഒ.ബി.സി വിഭാഗത്തിന്റെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും.

യോഗ്യത: ഇൻസ്ട്രമെന്റ് ടെക്‌നോളജിയിൽ ബി.ടെക്കും ഒരു വർഷ പ്രവൃത്തിപരിചയവും/ ഡിപ്ലോമയും രണ്ടു വർഷ പ്രവൃത്തിപരിചയവും/ ഇൻസ്ട്രമെന്റ് മെക്കാനിക് ട്രേഡിൽ എൻ.ടി.സിയും മൂന്നു വർഷ പ്രവൃത്തിപരിചയവും.
നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണം. ഫോൺ :0481-2535562.