കോട്ടയം വൈക്കം ഗവൺമെന്റ് ആയുർവേദ ആശുപത്രിയിൽ പുരുഷ പഞ്ചകർമ്മ തെറാപ്പിസ്റ്റ്/ തെറാപ്പി അസിസ്റ്റന്റ് ഒഴിവിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ ഒക്ടോബർ പത്തിന് രാവിലെ 10ന് നടക്കും. താൽപര്യമുള്ളവർ ഡിഎഎംഇയുടെ യോഗ്യത സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ യോഗ്യത, പ്രവൃത്തിചയം എന്നിവ തെളിയിക്കുന്ന രേഖകളുമായി ആശുപത്രിയിൽ എത്തിണം. വിശദവിവരത്തിന് ഫോൺ: 04829225377.