കൈത്തറി ആന്‍ഡ് ടെക്സ്റ്റയില്‍സ് ഡയറക്ടറേറ്റിന്റെയും ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ പെയിന്റിംഗ് മത്സരം സംഘടിപ്പിക്കുന്നു. കൈത്തറി വിപണന പ്രോത്സാഹന പദ്ധതിയുടെ ഭാഗമായിട്ടാണ് മത്സരം.
ജില്ല, സംസ്ഥാന തലങ്ങളിലായിനടക്കുന്ന മത്സരങ്ങളിൽസഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികൾക്ക് പങ്കെടുക്കാം. എൽ പി വിഭാഗം (ക്രയോണ്‍ മാത്രം), യു പി വിഭാഗം(വാട്ടർ കളർ ), ഹൈസ്കൂൾ വിഭാഗം( വാട്ടർ കളർ) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം.
വരയ്ക്കാനുള്ള പേപ്പര്‍ നല്‍കും. മറ്റ് സാമഗ്രികള്‍ കരുതേണ്ടതാണ്. ജില്ലാതലത്തിലെ ഒന്നു രണ്ടും സ്ഥാനക്കാർക്ക് സംസ്ഥാന തലത്തില്‍ മത്സരിക്കാം. ഒക്ടോബര്‍ 18രാവിലെ 11 മണി മുതല്‍ ആലപ്പുഴ ഗവ. ഗേള്‍സ് സ്‌കൂളിന് സമീപമുള്ള ജില്ലാ പഞ്ചായത്ത് ജെന്റര്‍ പാര്‍ക്കിലാണ് ( ജനജാഗ്രതി സമിതി ഹാള്‍) മത്സരം. രജിസ്‌ട്രേഷന്‍ രാവിലെ 9.30 ന് തുടങ്ങും.
താൽപര്യമുള്ള വിദ്യാര്‍ഥികള്‍ സ്‌കൂള്‍ മേലധികാരി സാക്ഷ്യപ്പെടുത്തിയ അപേക്ഷാ ഫോം സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും ജില്ലാ വ്യവസായ കേന്ദ്രത്തിലോ, താലൂക്ക് വ്യവസായ കേന്ദ്രത്തിലോ ബന്ധപ്പെടാം. ഫോൺ:0477-2241272, 0477-2241632. മെയില്‍ ഐഡി: gmdicalp@gmail.com.
