ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍, ഭൂജല വകുപ്പ്, സന്നദ്ധ സംഘടന മോര്‍ (എന്‍ ജി ഒ) എന്നിവയുടെ നേതൃത്വത്തില്‍ നടക്കുന്ന വാട്ടര്‍ വളണ്ടിയര്‍ ക്യാമ്പയിന്റെ ഭാഗമായി ഒക്ടോബര്‍ 10 ന് രാവിലെ 10 മണിക്ക് ‘ഭൂജലം – വിനിയോഗവും സംരക്ഷണവും’ എന്ന വിഷയത്തില്‍ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്നകുമാരി ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍, തലശ്ശേരി, പാനൂര്‍ ബ്ലോക്കുകളിലെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വ്യക്തികള്‍ക്ക് പങ്കെടുക്കാം. രജിസ്ട്രേഷന്‍ രാവിലെ 9.30 ന് ആരംഭിക്കും.
