തൃശൂർ സുവോളജിക്കൽ പാർക്ക് ‘എക്‌സിറ്റ് ടു വൈൾലൈഫ് കൺസർവേഷൻ’ എന്ന വിഷയത്തെ ആസ്പദമാക്കി ലോഗോ ഡിസൈൻ മത്സരം നടത്തുന്നു. Adobe Illustrator / Photoshop (300 DPI-ൽ കുറയാത്തത്), ലോഗോ (PNG) ഫോർമാറ്റിലും, A3 സൈസ് കോൺസെപ്റ്റ് ഷീറ്റ് (JPEG/PDF) ഫോർമാറ്റിലും ലോഗോ സമർപ്പിക്കണം. 15,000 രൂപ, 10,000 രൂപ, 5,000 രൂപ എന്നിങ്ങനെയാണ് മികച്ച ലോഗോയ്ക്കുള്ള സമ്മാനത്തുക. അവസാന തീയതി ഒക്ടോബർ 15. എൻട്രികൾ അയയ്ക്കേണ്ട വിലാസം: thrissurzoologicalpark@gmail.com. വിഷയം: TZP LOGO DESIGN CONTEST ENTRY.
