പത്താം ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി തലശേരി ഗവ. ആയുര്‍വേദ ആശുപത്രിയുടെ നേതൃത്വത്തില്‍ ചിറക്കര ജി.വി.എച്ച്.എസ് എസില്‍ ഔഷധത്തോട്ട നിര്‍മാണത്തിനായി സസ്യങ്ങള്‍ വിതരണം ചെയ്തു. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.ടി നിഷയില്‍ നിന്നും എന്‍.എസ്.എസ് വിദ്യാര്‍ഥികളും അധ്യാപകരും സസ്യങ്ങള്‍ ഏറ്റുവാങ്ങി. ഔഷധ സസ്യങ്ങളുടെ ഉപയോഗവും അവ പരിപാലിക്കേണ്ടതിന്റെ ആവശ്യകതയെയും കുറിച്ച് ഡോ. എന്‍.ടി നിഷ വിശദീകരിച്ചു. വരും ദിവസങ്ങളില്‍ വിദ്യാലയത്തില്‍ ഔഷധതോട്ട നിര്‍മ്മാണവും ഔഷധസസ്യ ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിക്കും.

തലശ്ശേരി ഗവ. ആയുര്‍വേദ ആശുപത്രി സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.കെ സ്മിതയുടെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രിയുടെ സഞ്ചരിക്കുന്ന നേത്ര വിഭാഗത്തിന്റെ സഹകരണത്തോടെ രാജാസ് കല്ലായി യു.പി സ്‌കൂളില്‍ കുട്ടികള്‍ക്കായി കാഴ്ച വൈകല്യ നിര്‍ണയ ക്യാമ്പും സംഘടിപ്പിച്ചു.