2025-26 അദ്ധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സ് പ്രവേശനത്തിന് എൽ.ബി.എസ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള കോളേജ് ലിസ്റ്റിൽ  എൻ.ആർ.ഐ. സീറ്റുകൾ ഉൾപ്പെട്ട കോളേജുകളിലെ ഒഴിവുള്ള എൻ.ആർ.ഐ. സീറ്റുകളിലേക്കും  ബി.എ.എസ്.എൽ.പി കോഴ്‌സിന് ഒഴിവുള്ള എൻ.ആർ.ഐ. സീറ്റിലേക്കും ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് ഒക്‌ടോബർ 13ന് പ്രസിദ്ധീകരിക്കും. www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചുട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എൻ.ആർ.ഐ. സീറ്റുകളിലേക്ക് പരിഗണിക്കാൻ  അർഹരായ അപേക്ഷകർ ഒക്ടോബർ 9 മുതൽ  ഒക്ടോബർ 12 വൈകിട്ട് 4 മണി വരെ ഓൺലൈനായി പുതിയ കോളേജ് ഓപ്ഷനുകൾ സമർപ്പിക്കണം. മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കില്ല. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ഫീസ് ഒടുക്കി അതത് കോളേജുകളിൽ ഒക്‌ടോബർ 15 നകം പ്രവേശനം നേടണം. അലോട്ട്‌മെന്റ് ലഭിച്ച് പ്രവേശനം നേടിയവരെ തുടർന്നുള്ള മറ്റ് അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല. കൂടുതൽവിവരങ്ങൾക്ക്: 0471-2560361, 362, 363, 364, www.lbscentre.kerala.gov.in.