കെസിസിപിഎൽ കണ്ണപുരം യൂണിറ്റിൽ ആരംഭിക്കുന്ന ആന്റിസെപ്റ്റിക്സ് ആൻഡ് ഡിസിൻഫെക്ടൻസ് മാനുഫാക്ചറിങ് കോംപ്ലക്സിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സംഘാടക സമിതിയായി. എം. വിജിൻ എം.എൽ.എ രക്ഷാധികാരിയും കണ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് കെ. രതി ചെയർപേഴ്സനായും ഡോ.ആനക്കൈ ബാലകൃഷ്ണൻ ജനറൽ കൺവീനറുമായി പ്രവർത്തിക്കും. കോംപ്ലക്സിന്റെ ഉദ്ഘാടനം ഒക്ടോബർ 16ന് രാവിലെ ഒൻപത് മണിക്ക് നിയമ വ്യവസായ കയർ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിക്കും.
സംഘാടകസമിതി രൂപീകരണ യോഗം കണ്ണപുരം പഞ്ചായത്ത് ഹാളിൽ കെസിസിപിഎൽ ചെയർമാൻ ടി.വി രാജേഷ് ഉദ്ഘാടനം ചെയ്തു. കണ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് കെ രതി അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ഗണേശൻ, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പ്രേമ സുരേന്ദ്രൻ, കെസിസിപിഎൽ മാനേജിംഗ് ഡയറക്ടർ ഡോ ആനക്കൈ ബാലകൃഷ്ണൻ, അസിസ്റ്റന്റ് ജനറൽ മാനേജർ പ്രൊഡക്ഷൻ എ കെ കൃഷ്ണകുമാർ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ കെ നാരായണൻ, ബാബു രാജേന്ദ്രൻ, കാപ്പാടൻ ശശിധരൻ, ഐ വി ശിവരാമൻ എന്നിവർ സംസാരിച്ചു.
