ജില്ലയിൽ ഉത്തരമേഖല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ കെ.എം. ഷാജിയുടെ നേതൃത്വത്തിൽ നടത്തിയ സംയുക്ത വാഹന പരിശോധനയിൽ 1,99,400 രൂപ പിഴയിടാക്കി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 368 വാഹനങ്ങൾ നിയമം ലംഘിച്ചതായി കണ്ടെത്തി. പുൽപ്പള്ളി ബസ്സ്റ്റാൻഡിൽ നടത്തിയ പരിശോധനയിൽ ഒരു സ്വകാര്യ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി. 20 ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടി സ്വീകരിച്ചു. ഹെൽമറ്റ് ധരിക്കാതെ മോട്ടോർ സൈക്കിൾ ഓടിച്ച 101 പേരിൽ നിന്നും പിഴയിടാക്കി. അമിത ശബ്ദമുള്ള സൈലൻസറുകൾ ഘടിപ്പിച്ച 24 മോട്ടോർ സൈക്കിളുകൾക്ക് നോട്ടിസ് നൽകുകയും ചെയ്തു.
പരിശോധയിൽ കോഴിക്കോട്, വയനാട് ജില്ലകളിലെ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു. ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറെ കൂടാതെ കോഴിക്കോട് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ സി.ജെ. പോൾസൺ, വയനാട് ആർ.ടി.ഒ. എം.പി. ജെയിംസ്, ജോയിന്റ് ആർ.ടി.ഒ. സി.വി.എം ഷെറീഫ് എന്നിവരും പരിശോധനയ്ക്ക് നേതൃത്വം നൽകി.