എരമം-കുറ്റൂർ ഗ്രാമപഞ്ചായത്തിലെ കക്കറ പുറവട്ടം പട്ടികവർഗ നഗർ നവീകരിക്കുന്നതിന് അംബേദ്‌കർ സെറ്റിൽമെന്റ് ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ടി.ഐ മധുസൂദനൻ എം.എൽ.എ അറിയിച്ചു.
തദ്ദേശ സ്വയംഭരണ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗം തയ്യാറാക്കിയ എസ്റ്റിമേറ്റിനാണ് ഭരണാനുമതി ലഭിച്ചിരിക്കുന്നത്. നഗറിലേക്കുള്ള റോഡ് മെയിന്റനൻസ്, റീടാറിംഗ്, സാംസ്‌കാരിക നിലയം നവീകരിക്കൽ, ചുറ്റുമതിൽ നിർമ്മാണം, ഡ്രൈനേജ് നിർമ്മാണം എന്നിവ ഉൾപ്പെടുന്നു. സാങ്കേതിക നടപടികൾ പൂർത്തിയാക്കി പ്രവൃത്തി ആരംഭിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് എം.എൽ.എ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.