കണ്ണൂർ ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കെൽട്രോൺ മുഖേന വിമുക്തഭടന്മാർ, ആശ്രിതർ എന്നിവർക്കായി നടത്തുന്ന സൗജന്യ പരിശീലന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (ടാലി ആൻഡ് എം എസ് ഓഫീസ്), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ കമ്പ്യൂട്ടർ ഓപ്പറേറ്റിംഗ് ആൻഡ് ഡാറ്റാ എൻട്രി കോഴ്‌സുകൾ തലശ്ശേരി, തളിപ്പറമ്പ് കെൽട്രോൺ നോളജ് സെന്ററുകളിൽ നടക്കും. താൽപര്യമുള്ളവർ മിലിട്ടറി സേവന രേഖകൾ, എസ് എസ് എൽ സി, ആധാർ കാർഡ് എന്നിവയുടെ പകർപ്പുകൾ സഹിതം ഒക്ടോബർ 17 ന്
വൈകീട്ട് അഞ്ച് മണിക്കകം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ എത്തണം. ഫോൺ: 0497 2700069