അടൂര്‍ ഭാരത് ഹിന്ദി പ്രചാരകേന്ദ്രത്തില്‍ രണ്ട് വര്‍ഷ റഗുലര്‍ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. ഹിന്ദി രണ്ടാം ഭാഷയായി തെരഞ്ഞെടുത്ത് 50 ശതമാനം മാര്‍ക്കോടെ പ്ലസ് ടു, ഡിഗ്രി,പാസ്സായവർക്കും എം.എ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. പ്രായപരിധി 17 നും 35 നും ഇടയിൽ. പട്ടികജാതി പിന്നോക്ക വിഭാഗത്തിന് ഫീസിളവ് ലഭിക്കും. താല്പര്യമുള്ളവർക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്‌ടോബര്‍ 31 ന് വൈകീട്ട് അഞ്ച് മണിവരെ അടൂര്‍ ഭാരത്ഹിന്ദി പ്രചാരകേന്ദ്രത്തില്‍ എത്തി പ്രവേശനം നേടാം. ഫോണ്‍: 8547126028, 04734 296496
