ഗാന്ധി ജയന്തി വാരാഘോഷ സമാപനത്തിന്റെ ഭാഗമായി കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വച്ച് ഗ്രാൻഡ് മാസ്റ്റർ ജി.എസ്.പ്രദീപിന്റെ നേതൃത്വത്തിൽ ബോധി 2025 ക്വിസ് മത്സരം സംഘടിപ്പിച്ചു. ഒന്നാം സ്ഥാനം 10,000 രൂപയും സർട്ടിഫിക്കറ്റും ജി.എം.ബി.എച്ച്.എസ്.എസ് ആറ്റിങ്ങൽ സ്‌കൂൾ വിദ്യാർത്ഥികളായ വൈഷ്ണവ് ദേവ് എസ് നായർ, നിള റിജു എന്നിവർക്കും രണ്ടാം സ്ഥാനം 7,500 രൂപയും സർട്ടിഫിക്കറ്റും എൻ.എസ്.എസ് എച്ച്.എസ്.എസ് മടവൂർ സ്‌കൂളിലെ വിദ്യാർത്ഥികളായ ആദിദേവ് പി.എസ്, അനന്യ പി.എസ് എന്നിവർക്കും മൂന്നാം സ്ഥാനം 5,000 രൂപയും സർട്ടിഫിക്കറ്റും കൂത്തുപറമ്പ് എച്ച്.എസ്.എസ് തൊക്കിലങ്ങാടി സ്‌കൂളിലെ വിദ്യാർത്ഥികളായ ശ്രീലക്ഷ്മി. ഇ, ഹരിനന്ദ സുരേഷ്. കെ എന്നിവരും കരസ്ഥമാക്കി. ഇന്ത്യയുടെ രാഷ്ട്ര പിതാവായ മഹാത്മ ഗാന്ധിയുടെ ജീവിത സന്ദേശം കുട്ടികൾക്ക് പകർന്നു നൽകി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബോർഡ് സെക്രട്ടറി ഡോ. കെ.എ. രതീഷ് ‘ഗാന്ധിജിയും ഖാദി ബോർഡും’ എന്ന വിഷയത്തിൽ സെമിനാർ നടത്തി. ബോർഡ് മെമ്പർമാരായ അഡ്വ. കെ.പി. രണദിവെ, ചന്ദ്രശേഖരൻ, ശിവരാമൻ. എസ്, സാജൻ തൊടുക, കെ. ഷിബി എന്നിവർ സന്നിഹിതരായി.
