സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും അഞ്ച് വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍കൊള്ളിച്ച് പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു. പാണ്ടിക്കാട് ഐശ്വര്യ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഏറനാട് താലൂക്ക് വികസന സമിതി അംഗവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ പി.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. റെയില്‍വെ, ആരോഗ്യം, വിദ്യാഭ്യാസം, പൊതുവിതരണം, കൃഷി തുടങ്ങി എല്ലാ മേഖലയിലും നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഷാജി ജോണ്‍ വികസന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ കോരമ്പയില്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഏറനാട് താലൂക്ക് ലാന്‍ഡ് ബോര്‍ഡ് അംഗം കെ ഹരിദാസന്‍, വാര്‍ഡ് മെമ്പര്‍ സുരേന്ദ്രന്‍, കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അംഗം നാസര്‍ ഡിബോണ, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ജനങ്ങളുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയാന്‍ ഓപണ്‍ ഫോറവും സംഘടിപ്പിച്ചു.
