വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി ആലപ്പുഴ മുൻസിപ്പാലിറ്റി ആലപ്പുഴ ഇന്ത്യൻ ഡെന്റൽ അസോസിയേഷനുമായി ചേർന്ന് ആലപ്പുഴ എസ് ഡി വി ഗേൾസ് ഹൈസ്കൂളിൽ ദന്ത പരിശോധന ക്യാമ്പും ലൈഫ് സേവിങ് സ്കിൽ പരിശീലനവും സംഘടിപ്പിച്ചു.

ആലപ്പുഴ നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നസീർ പുന്നയ്ക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ആർ പ്രേം അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ കെ കെ ജയമ്മ ക്യാമ്പ് സന്ദർശിച്ചു.

സ്കൂൾ മാനേജർ പ്രൊഫസർ രാമാനന്ദ്, ഹെഡ്മിസ്ട്രസ് ബിന്ദു, പിടിഎ പ്രസിഡൻ്റ് രാജേഷ്, ഐസിഡിഎസ് സൂപ്പർവൈസർമാരായ നിള എം, അഞ്ജു അരുമനായകൻ, മായ ബി, രജിത, ശിശു വികസന പദ്ധതി ഓഫീസർ എസ് . ആർ കാർത്തിക എന്നിവർ പങ്കെടുത്തു.

ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ആലപ്പുഴ മുൻ പ്രസിഡൻറ് ഡോ. പി കെ ജീവേഷ്, ഡോ. ലിയ, ഡോ. ശ്രീനാഥ് എന്നിവർ ക്യാമ്പ് നയിച്ചു. ഡോ. ഗംഗ കൈലാസ് ലൈഫ് സേവിങ് സ്കിൽ എന്ന വിഷയത്തിൽ പരിശീലനം നൽകി