ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തങ്ങൾ സംഘടിപ്പിക്കുന്ന കേന്ദ്രസർക്കാർ പദ്ധതിയായ നശാമുക്ത് ഭാരത് അഭിയാൻ (എൻഎംബിഎ) പദ്ധതിയുടെ ആറാം വാർഷികാഘോഷത്തിന്റെ ഭാഗമായി ദേശീയതല ടാലന്റ് ഹണ്ട് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഒന്നാം ഘട്ടത്തിൽ ജില്ലാ തല ഓൺലൈൻ ക്വിസ് മത്സരമാണ്. താല്പര്യമുള്ളവർക്ക് മൈ ഗവൺമെന്റ് പ്ലാറ്റ്ഫോം വഴി ഒക്ടോബർ 24 വരെ മത്സരിക്കാം. വിജയികൾക്ക് ന്യൂഡൽഹിയിൽ നടക്കുന്ന ദേശീയതല പരിപാടിയിൽ പങ്കെടുക്കാനും പ്രമുഖ വ്യക്തികളുമായി ഇടപെടാനും അവസരം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് വയനാട് ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 04936 205307.
