ഭരണസമിതി കാലയളവിലെ വികസന നേട്ടങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച മാടായി ഗ്രാമപഞ്ചായത്ത് വികസന സദസ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഹീദ് കായിക്കാരന്‍ ഉദ്ഘാടനം ചെയ്തു. അഞ്ചുവര്‍ഷത്തിനിടെ പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ ശ്രദ്ദേയമായ വികസനം നടത്താന്‍ സാധിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി ധനലക്ഷ്മി അധ്യക്ഷയായി.

റിസോഴ്‌സ് പേഴ്‌സണ്‍ അഭിലാഷ് കേളോത്ത് സംസ്ഥാന സര്‍ക്കാരിന്റെ വികസന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്.ജെ ആര്യ പഞ്ചായത്ത്തല വികസന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന വികസന വീഡിയോ പ്രദര്‍ശിപ്പിച്ചു. വികസന സദസിനോട് അനുബന്ധിച്ച് കെ സ്മാര്‍ട്ട് ക്ലിനിക്, വിജ്ഞാന കേരളം തൊഴില്‍ മേള എന്നിവയും സംഘടിപ്പിച്ചു.

പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ സ്ഥിരം സമിതി അധ്യക്ഷരായ എസ്.കെ.പി വഹീദ, എം.പി കുഞ്ഞികാതിരി, റഷീദ ഒടിയില്‍, പഞ്ചായത്തംഗം പി ജനാര്‍ദ്ദനന്‍, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി വി.പി അജിത്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.