തദ്ദേശ സ്വയംഭരണ വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും ചേർന്ന് കേരളത്തിൽ ആകെ 50000 കുട്ടികൾക്ക്‌ ഹരിതസേന സ്കോളർഷിപ് നൽകുന്നു. ഈ സ്കോളർഷിപ്പിലൂടെ ശാസ്ത്രിയ മാലിന്യ സംസ്കാരണം, ഹരിത നൈപുണികൾ വികസിപ്പിക്കൽ, പാഴ് വസ്തു പരിപാലനുമായി ബന്ധപ്പെട്ട് പ്രാദേശികമായി നേരിടേണ്ടി വരുന്ന വെല്ലുവിളികൾക്ക്‌ നൂതന പരിഹാരം കണ്ടെത്തൽ തുടങ്ങിയവ ലക്ഷ്യമിടുന്നു. 6,7,8,9,11 ക്ലാസ്സുകളിലെ വിദ്യാർഥികൾക്കാണ് ഈ വർഷം സ്കോളർഷിപ്പ് നൽകുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് 1500 രൂപ സ്കോളർഷിപ്പ് തുകയും പ്രശസ്തി പത്രവുമാണ് ഇതിലൂടെ നൽകുന്നത്. കൂടുതൽ വിവരങ്ങൾക്കായി  ശുചിത്വമിഷൻ സെറ്റായ www.suchitwamission.org സന്ദർശിക്കുക.