മാലിന്യ സംസ്‌കരണത്തിൽ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാർക്കുള്ള വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിന് ജില്ലാ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 28 ന് വൈകീട്ട് 3.30. ഫോൺ: 9947125079, 9447042436

കൂത്തുപറമ്പ് മുൻസിഫ് കോടതിയുടെ ലോ ജേണൽസ് ബൈൻഡ് ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ നവംബർ നാലിന് വൈകീട്ട് മൂന്ന് മണിക്കകം കൂത്തുപറമ്പ് മുൻസിഫ് കോടതിയിൽ ലഭിക്കണം. ഫോൺ: 0490 2362259

ജില്ലാ മെഡിക്കൽ ഓഫീസിന്റെ (ആരോഗ്യം) ആഭിമുഖ്യത്തിൽ ഒക്ടോബർ 27 മുതൽ 31 വരെ നടക്കുന്ന വാക്സിൻ ആൻഡ് കോൾഡ് ചെയിൻ പരിശീലനത്തിലേക്ക് ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഒക്ടോബർ 23 ന് രാവിലെ 11 മണിവരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2700709