സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വികസന സദസ് ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തില്‍ നടന്നു. ശ്രീകൃഷ്ണപുരം സംഗീത ശില്‍പം ഓഡിറ്റോറിയത്തില്‍ നടന്ന വികസന സദസിന്റെ ഉദ്ഘാടനവും അതിദാരിദ്രമുക്ത പഞ്ചായത്ത് പ്രഖ്യാപനവും അഡ്വ. കെ.പ്രേംകുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.രാജിക അധ്യക്ഷയായ പരിപാടിയില്‍ ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ് മുഖ്യാതിഥിയായി. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സെയ്താലി, ജില്ലാ പഞ്ചായത്ത് അംഗം ശ്രീധരന്‍, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി അദ്ധ്യക്ഷന്‍ന്മാര്‍, ജനപ്രതിനിധികള്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് കെ. ഗിരിജ, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
