മുള്ളൻകൊല്ലി സെന്റ് തോമസ് സ്‌കൂളിന്റെ നേതൃത്വത്തിൽ ആരംഭിച്ച സ്‌കൂൾ റേഡിയോ ജില്ലാ പഞ്ചായത്ത് അംഗം വർഗീസ് മുരിയൻകാവിൽ ഉദ്ഘാടനം ചെയ്തു. എല്ലാ ദിവസവും വാർത്തകൾ, പുതിയ അറിവുകൾ, കഥ, കവിത, വിജ്ഞാനം എന്നിവ കുട്ടികളിൽ എത്തിക്കുന്നതിനാണ് സെന്റ് തോമസ് ലിറ്റിൽ വോയ്‌സ് എന്ന പേരിൽ സ്‌കൂൾ റേഡിയോ ആരംഭിച്ചത്. കുട്ടികളിൽ നിന്ന് നിർദേശിക്കപ്പെട്ട പേരുകളിൽ നിന്ന് നറുക്കിട്ടാണ് പേര് തിരഞ്ഞെടുത്തത്. പിടിഎ പ്രസിഡന്റ് ബിജു മരോട്ടിമൂട്ടിൽ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ബിജു മാത്യു, പി.സി. റാണി, പി.ജെ. മേരി, ജെയ്‌മോൾ, ആന്റണി മങ്കടപ്ര, മിൻസിമോൾ, ഇ.കെ. സ്മിത, സ്‌കൂൾ ലീഡർ നിത്യ ദേവസ്യ, ദീപക് സിറിയക് തുടങ്ങിയവർ നേതൃത്വം നൽകി.